Friday 18 March 2016

കടലിരമ്പുന്നുണ്ട്

ഒന്നും ശാന്തമാണെന്നു കരുതരുത് 
ഈ മൌനത്തിനപ്പുറത്ത് ഒരു 
കടലിരമ്പുന്നുണ്ട് ...
മറവിയുടെ തീരത്ത് ശാന്തമായി 
സ്വപ്നലോകത്തിൽ മയങ്ങി
ഇത്തിരി നേരം,എങ്കിലും -
ഒന്നും ശാന്തമാണെന്നു കരുതരുത് .

പരിഭവിച്ചു പറന്നു പോയ 
പ്രണയവും തേടി
നെഞ്ചിന്റെ ഇടതു ഭാഗത്തൊരു 
മയില്പീലി  തുടിക്കുന്നുണ്ട്
ഇടക്കവിടെ വെറുപ്പിന്റെ 
പകയുടെ വിരസതയുടെ
കനലുമെരിയറൂണ്ട്...
ഒന്നും ശാന്തമാണെന്നു കരുതരുത് 
ഈ മൌനത്തിനപ്പുറത്ത് ഒരു 
കടലിരമ്പുന്നുണ്ട് ...

എങ്കിലും മൌനവും കൂട്ടുപിടിച്ചു 
നിന്നിലേക്കുള്ള യാത്രയിലാണ് ഞാൻ 
പ്രണയത്തിന്റെ പ്രതീക്ഷയോ 
പകയുടെ ഭാരമോ പേറാതേ
ചതിയുടെ പിന്നാമ്പുറം തേടിയുള്ള 
യാത്ര...
മരണത്തിനു തൊട്ടുമുമ്പെങ്കിലും 
ഞാൻ നിന്നിലെത്തും ജീവിക്കാൻ 
മറന്നു പോയ പ്രണയവും പേറി..
വെറുതെ പോയ കാലത്തിനൊരു 
അടയാളം വെക്കാൻ ... 

ഒന്നും ശാന്തമാണെന്നു കരുതരുത് 
ഈ മൌനത്തിനപ്പുറത്ത് ഒരു 
കടലിരമ്പുന്നുണ്ട് ...

No comments:

Post a Comment