Sunday 8 November 2015

കടൽ തീരത്തെ കാറ്റ്

കടൽ തീരത്തെവിടേയോ
ഒരു കാറ്റുണ്ട്
നിന്റെ ഓർമ്മകളുംപേറി
എന്നെ കാത്തിരിക്കുന്നൊരു
കാറ്റ് ..
ആത്മാവിലെ ഉണങ്ങാത്ത
മുറിവിൽ ഉപ്പു പുരട്ടുന്നൊരു
കാറ്റ് ...
ഒരു കുഞ്ഞു നീറ്റലിൽ പ്രണയത്തിന്റെ
തീക്ഷണതയളക്കുന്നൊരു
കാറ്റ് ..
നിശബ്ദതയുടെ വേലികെട്ടുകൾക്കപൂറത്ത്
കൂറ്റൻ തിരമാല തീർക്കുന്നൊരു
കാറ്റ്..
മിഴിദൂരത്തിനപ്പുറത്ത് ദൂരേ
ആഴങ്ങളിലെവിടെയോ എന്റെ
പ്രണയത്തെ തിരയുന്ന
ഒരു കാറ്റ്..
ഉദയത്തിനും അസ്തമയത്തിനും
ഇടയിലെവിടേയോ നിന്റെ
ഗന്ധം പേറിയൊരു
കാറ്റ്...
ഒടുവിൽ വെരുതേയീ ശൂന്യമനസിൽ
വിരഹവും മഴവില്ലും ഒരുമിച്ചു
തീർക്കുന്നൊരു
കാറ്റ്...

No comments:

Post a Comment