Saturday 20 February 2016

നിനക്കായി

എഴുതാനിരുന്നപ്പോൾ
തെറിച്ചു വീണ വാക്കുകൾ
എല്ലാം നിറമില്ലാത്തതായിരുന്നു 
വിടപറഞ്ഞ പ്രണയത്തിൽ 
വിരഹമുരുകി ആത്മാവ് 
ദാഹിക്കുമ്പോൾ ദൂരെയെവിടെയോ
ഒരിറ്റു കണ്ണീർ നനവുമായി നീയുമുണ്ട് 
ഓർമ്മക്കളിറ്റുവീണൂ നനഞ്ഞ 
നടവഴികളിൽ ഇന്നും കാത്തിരിപ്പിന്റെ 
സുഖവും  പേറി പാതിമുറിഞ്ഞ
കിനാക്കൾ കാത്തിരിപ്പുണ്ട്....

തനിച്ചിരുന്നപ്പോഴാണു ഓർമ്മകൾ
കുത്തിയോഴുകിയത് 
ഭ്രാന്തൻ...
ഇനി ഞാനെങ്ങനെ തിരികേ നടക്കും?
അതിരിടാത്ത ലോകത്തിൽ
ആരുമറിയാതെ കാലങ്ങളും 
ജന്മങ്ങളും കടന്നു  ഞാൻ
നിനക്കായി പകുത്തുവെച്ച
പ്രണയം  ഇനിയും ഇനിയും 
എഴുതേണ്ടിയിരിക്കുന്നു ....

No comments:

Post a Comment