Tuesday 13 September 2016

പിഴച്ച ചിന്തകൾ..

പിഴച്ചു പോയ ചില പ്രണയങ്ങളുണ്ട്‌
ജാരസന്തതിയായ്‌ പിറന്ന സ്വപ്നങ്ങളും..
ഇടയ്ക്കവ പിതൃത്വം തേടിയലയാറുണ്ട്‌
പിഴച്ചതിനേ ആർക്കു വേണം?
എങ്കിലും ഒരിക്കൽ അവയും
സനാഥമായിരുന്നു!!
അറിയുമോ?
അവ പിറക്കുന്നതും മഴവില്ലു
വിരിച്ചായിരുന്നു
ജാതകം ഗണിച്ചതു ഞാനും നീയും
അതുകൊണ്ട്‌ മാത്രമവ അനാഥമായി
അലയുന്നു!!!!
എന്തിനായിരുന്നു ആ പിറവിക്കു
ഞാനും എന്റെ കിനാവുകളും
കൂട്ടിരുന്നതു?
വെറുതേ ശാപമേറ്റു വിടപറയാനോ?
അനാഥത്വം പേറി ഇനിയുമെത്ര
സ്വപ്ങ്ങൾ പിറക്കാനിക്കുന്നു
നിന്റെയല്ലന്നു നീയും
എന്റെ അല്ലെന്നു ഞാനും
നമ്മുടെ എന്നു അവയും പറയുന്നവ!!!!
പിഴച്ചു പോയ ചില പ്രണയങ്ങളുണ്ട്‌
ജാരസന്തതിയായ്‌ പിറന്ന സ്വപ്നങ്ങളും..
ഇടയ്ക്കവ പിതൃത്വം തേടിയലയാറുണ്ട്‌!!

No comments:

Post a Comment