Saturday, 25 April 2015

ചിന്തകൾ

കുറെ ചിന്തകൾ പുകയുന്നുണ്ട്
മനസ്സു പോകുന്ന വഴി
ശരിയോ തെറ്റോ??
ഉള്ളിലെവിടേയോ നീറുന്ന
നന്മ പറയുന്നപോലെ
അരുത് അരുത്...

എങ്കിലും ഉണങ്ങി വീണ
സ്വപ്നങ്ങളിൽ കൊതിച്ച
ഒരു നിമിഷമുണ്ട്..
നിർവൃതിയുടെ ആഴങ്ങളിൽ
മുങ്ങി നിവരുന്ന നിമിഷം
അവിടെ വീണു പൊലിഞ്ഞ
നെടുവീർപ്പുകൾക്കു അവളിന്നലെ
ജീവൻ നൽകി...

എങ്കിലും ഉന്മാദത്തിന്റെ
ലഹരിയിൽ പ്രണയമുഴുതു-
മറിച്ചു പുകമറയ്ക്കപ്പുറത്തു
കാമം കഥ പറയരുത്....

കുറെ ചിന്തകൾ പുകയുന്നുണ്ട്
മനസ്സു പോകുന്ന വഴി
ശരിയോ തെറ്റോ??
ഉള്ളിലെവിടേയോ നീറുന്ന
നന്മ പറയുന്നപോലെ
അരുത് അരുത്...

3 comments:

  1. പുകയുന്ന ചിന്തകള്‍..

    ReplyDelete
  2. മനസ്സ് പോകുന്ന വഴികള്‍!!

    ReplyDelete