Wednesday, 1 April 2015

നിശ്ച്ചലമായ ഓർമ്മ

ഇന്നലേ ഞാൻ നിന്നെ
വീണ്ടുമൊരിക്കൽ കൂടി മറന്നു
ഇന്നൊരിക്കൽ കൂടി
ഓർത്തെടുക്കാൻ....
എല്ലാ ഓർമ്മകളും നിശ്ചലമാകുന്ന
ശൂന്യതയിൽ വീണ്ടുമൊരു ഓർമ്മയായി
ഒരു കവിത പോലെ വീണ്ടും
നീ എന്നിലെക്കെത്തും..
എത്ര പതുക്കെയാണു നീ എന്നിൽ
വിരഹം വിതച്ചിട്ടു പോകുന്നതു
കണക്കുട്ടലുകൾ എല്ലാം പിഴച്ച
പ്രണയനാടകത്തിൽ ഓർമ്മയ്ക്കും
മറവിക്കുമിടയിൽ
ഇനിയും മരിച്ചും ജനിച്ചും എത്രനാൾ...
ഇന്നലേ ഞാൻ നിന്നെ 
വീണ്ടുമൊരിക്കൽ കൂടി മറന്നു 
ഇന്നൊരിക്കൽ കൂടി
ഓർത്തെടുക്കാൻ....

2 comments:

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ