Thursday 21 May 2015

നിനക്കുവേണ്ടി മാത്രം

നീ വായിച്ചെടുക്കാനാണെന്റെ
എഴുത്തുകൾ എല്ലാം
പെറുക്കിവെച്ച വാക്കുകളെല്ലാം
നിന്നോടുള്ള പരിഭവവും

തീക്ഷണമായ പ്രണയത്തിന്റെ
വേരുകൾ നിന്നിലേക്കാഴ്ന്നിറങ്ങാൻ
നിശ്ബ്ദമായി കുത്തികുറിക്കുന്ന
വരികൾക്കിടയിലെല്ലാം ഇന്ന്...
ചിന്തകൾക്കുമപ്പുറമുള്ള ശൂന്യതയാണു
മരവിപ്പുപോലും മരിച്ചു പോയ ശാന്തത.

ഇന്നെന്റെ സങ്കടങ്ങളും പരാതികളൂം
പ്രതികാരവും എല്ലാം ഈ എഴുത്താണു
ഒരിക്കൽ എന്നിൽനിന്നകന്നു പോയ
നിന്നെ എന്നിലേക്കു മാത്രമായി
ചുരുക്കാനുള്ള വാശിയും....

നഷ്ടങ്ങളുടെ കണെക്കെടുപ്പിൽ
ഒരിക്കലും നീയുണ്ടാകരുത്
ലാഭേച്ചയില്ലാത്ത പ്രണയത്തിൽ
നീ നിറഞ്ഞാടുകയും വേണം
വീണ്ടും വീണ്ടും നീയെന്നിലേക്കു
ചേർന്നലിയാൻ വിരഹമായെങ്കിലും
ഞാൻ എഴുതും...


നീ വായിച്ചെടുക്കാനാണെന്റെ
എഴുത്തുകൾ എല്ലാം
പെറുക്കിവെച്ച വാക്കുകളെല്ലാം
നിന്നോടുള്ള പരിഭവവും

1 comment: