Monday 3 December 2012

ഭ്രാന്തന്‍



ആരോ വിളിക്കുന്നു എന്നെ,
ഞാന്‍  കേള്‍ക്കുന്നുണ്ട്
ഭ്രാന്തന്‍ ... ഭ്രാന്തന്‍ -
എന്റെ മനസില്‍  കെട്ടുകളില്ല,
അതു ഒഴുകിപരക്കുന്നു അങ്ങു-
ഭൂതകാലത്തിലേക്ക്...

ചുറ്റിലും കട്ടുചെന്നായകള്‍
ഓരിയിടുന്നുണ്ട് കഴുകന്മാര്‍
പാറിപറക്കുന്നുണ്ട്...
എന്റെ കണ്ണില്‍ ഭയം നിഴലിക്കുന്നു...
തൊണ്ട വരളുന്നു.
ദാഹം വല്ലാത്ത ദാഹം...
എനിക്കു രക്തം വേണം
എന്നെ ഭ്രാന്തനാക്കിയവരുടെ രക്തം

ഭ്രാന്തിന്റെ വിഹ്വലതകള്‍ വിട്ടു
ഒരിക്കല്‍  ഞാനുണരും....
ഉണര്‍ന്ന എന്നെ പുല്‍കാന്‍
അവര്‍  ഉണ്ടാകും എന്റെ-
സ്വപ്നങ്ങള്‍ ....
ഭൂതകാലത്തിനെ ഏടുകളില്‍
എവിടെയോ മറഞ്ഞ നഷ്ട
വസന്തവും.....
എന്റെ പാദങ്ങള്‍ക്കു പൂ മെത്ത -
വിരിക്കാന്‍  പ്രകൃതി ഒരുങ്ങി-
യിരിക്കുമ്പോള്‍  ഒരിക്കല്‍ -
ഞാനുണരും....
ഉണര്‍ന്ന എന്നെ പുല്‍കാന്‍
അവരുണ്ടാകും എന്റെ-
സ്വപ്നങ്ങള്‍ ......

No comments:

Post a Comment