Monday 3 December 2012

ക്ഷമിക്കുക

രാമ രഘുരാമ ക്ഷമിക്കുക...
താതന്റെ വാക്കുകള്‍ പേറി നീ കാട്ടിയ-
ജീവിത വഴിയെനികറിയില്ല...
ഞാനിന്നല്പനാണു ശകുനി തന്ത്രം -
മെനയും മുടിഞ്ഞ പുത്രന്‍ ....!!!

അരുതെ പറയരുതെ കൃഷ്ണാ....
ഗീത നീയെന്നോടു പറയരുതെ-
ക്ഷമിക്കുക,വിപ്ലവം മറന്നു-
ഞാനുറങ്ങട്ടെ എന്റെ തലകൊയ്യ്ത്തവര്‍ -
പോകട്ടെ......

അരുതെ പറയരുതെ ബാപ്പൂ നീ....
സഹനസമരത്തിന്‍ സന്ദേശമെന്നോടു-
ക്ഷമിക്കുക,ഞാനിന്നു സ്വാര്‍ത്ഥനാണു-
ഞാനൊതുങ്ങട്ടെ യെന്നിലേക്ക്!!!!

വിഷബീജം കിളിര്‍ത്തവരും വരട്ടെ-
യെന്‍ വിഷബീജം കിളിര്‍ത്തവരും വരട്ടെ,
എന്‍ പാതയില്‍ കാലൂന്നി യെന്‍ പുത്രരും-
വരട്ടെ ക്ഷമിക്കുക...ക്ഷമിക്കുക

No comments:

Post a Comment