Monday 3 December 2012

ഓര്‍മ്മയിലെ വസന്തം..



അന്നത്തെ നാളുകളാനെനിക്കിന്നേറെ പ്രിയം
പ്രിയേ,നിന്‍ വിരല്‍ തുമ്പുപിടിച്ചു ഞാന്‍
നടന്നോരു നാളുകള്‍ ,മനസ്സു മനസിനെ
യറിഞ്ഞോരു നാളുകള്‍

ഓര്‍മയില്ലൊരു കുളിര്‍ കാറ്റിര്‍
പൂനിലാവില്‍
സങ്കല്പവിലാസമായ് നീ നിറഞ്ഞോരു-
നാളുകള്‍ ....
നിന്‍ കരിനീലകണ്ണുകള്‍ കഥ പറഞ്ഞോരു-
രാവുകള്‍ ,എന്‍ കരളൊരു പൂക്കളമായോരു-
പകലുകള്‍ ,എന്‍ മിഴിയിണകള്‍ക്കെന്നും-
ഉത്സാഹകണിയായ് നീ നിറഞ്ഞോരു-
നാളുകള്‍ ....

പുളകംപൂണ്ടുമ്മുറതളങ്ങളില്‍ നാട്ടു-
വഴിയിടങ്ങളില്‍ ,കൃഷ്ണതുളസ്സി
പൂത്തൊരമ്പലതൊടികളില്‍
അറബികടലിന്റെയട്ടഹാസമേറ്റു
വങ്ങിയ പൂഴിപരപ്പുകളില്‍ ....
നിന്‍ വിരല്‍ പിടിച്ചു ഞാന്‍
നടന്നോരു നാളുകള്‍ ,മനസ്സു
മനസ്സിനെയറിഞ്ഞോരു നാളുകള്‍ ..

പൂക്കളും പാട്ടും പറവകളും മറഞ്ഞു
സുന്ദരമാനന്ദ സംപൂര്‍ണ്ണ ദിനങ്ങളും
കൊഴിഞ്ഞു...
വേദനപൊഴിയുമെന്‍ കനവിന്റെയക
ത്തളത്തില്‍ ,വരിക നീ നിത്യവും
പ്രിയതോഴി മാധൂര്യമേറുമാ കാലത്തെ-
സ്മരിക്കട്ടെ നിത്യവു മീ ഞാന്‍ ..

1 comment:

  1. ഓര്‍മ്മകള്‍ മധുരതരമാവട്ടെ എന്നും ..ആശംസകള്‍ ..ബ്ലോഗ്‌ കിടു ആയി ട്ടോ ...

    ReplyDelete