Friday 7 December 2012

കാട്ടാളന്‍ ,,




ഇരവുണര്‍ന്നു അങ്ങകലെ ആദിത്യ
കിരണങ്ങള്‍ പോയ് മറഞ്ഞു...
അഗാധമാം ആഴിതന്‍ ചുഴിയിലേക്കെന്‍
അര്‍ക്കന്‍ പോയ് മറഞ്ഞു നിദ്രാവിഹീനനായ്

സന്ധ്യാദീപവും തെളിഞ്ഞു നാമജപവും
ഉയര്‍ന്നു, ഇനിയെനിക്കഴിക്കാംമെന്‍
കപട മാനുഷ്യ പൊയ്യ് മുഖം....
കാട്ടളനെന്‍ ചിത്തത്തിലുണര്‍ന്നു

ഇനിയെനിക്കല്പ്പം മത്തുവേണം
മതിവരുവോളമെന്‍ കാട്ടാളനുല്ലസിക്കാന്‍
ഉമ്മറതിണ്ണയില്‍ തൂണും ചാരി ഇരി
പ്പതുണ്ടാകാംമെന്‍ വാമഭാഗം
ഒട്ടിയവയറും കൂമ്പിയമിഴിയുമയെന്‍
കിടാങ്ങള്‍ അത്താഴമുണ്ണുവാന്‍ അഛ്ചനെ
കാത്തുരിപ്പതുണ്ടാകാം....

നാരായണ നാമം നാവിലുരച്ചെന്‍
തറവാടിന്‍ അകത്തളത്തില്‍
അമ്മയിരിപ്പതുണ്ടാവാം
ജീവിതവഴിയിലെന്‍ കൈ പിടിച്ചുയര്‍
ത്തിയോരെന്നഛ്ചന്‍
പടിപ്പുരതിണ്ണയില്‍ ദൂരെക്കു മിഴി
യെറിഞ്ഞിരിപ്പതുണ്ടാവാം.
എന്നെയും കാത്തു....

ചിത്തത്തിലുള്ള ചിത്രങ്ങള്‍ പലതും
മറവിതന്‍ ഭാണ്ഡത്തില്‍ ഒളിച്ചു വച്ചു
മങ്ങിയ വെളിച്ചത്തിന്‍ ശീതളച്ചായ
യില്‍ ഇരുന്നു ഞാന്‍
ചുറ്റിലും ഉന്മാദര്‍ നൃത്തമാടി ലാസ്യ
പദത്തിന്‍ ഗാനമോതി...
ഇരവിന്റെ ശാപമോ, എന്റെ ചാപല്യമോ-
അറിയില്ലെനികറിയില്ല...

ഇരവുണര്‍ന്നു അങ്ങകലെ ആദിത്യ
കിരണങ്ങള്‍ പോയ് മറഞ്ഞു...
അഗാധമാം ആഴിതന്‍ ചുഴിയിലേക്കെന്‍
അര്‍ ക്കന്‍ പോയ് മറഞ്ഞു....
നിദ്രാവിഹീനനായ്...
ഇനിയെനിക്കഴിക്കാംമെന്‍
കപട മാനുഷ്യ പൊയ്യ് മുഖം
ഞാനെന്നൊരസുരന്‍ ഉണര്‍ന്നെണിറ്റു.

1 comment:

  1. രാത്രിഞ്ചരന്മാര്‍!

    ReplyDelete