Sunday 9 December 2012

മലയാളമേ ക്ഷമിക്കുക..



ഒരുപിടി പണം വാരി മടിയിലിട്ടു-
തിടുക്കത്തില്‍ ഞാനും നടക്കട്ടെ!!
വെട്ടിപിടിച്ചടക്കുവാന്‍ ,നിന്‍ മാറുപിളര്‍ന്നു
ചുടുരക്തം കുടിക്കുവാന്‍ ...

ക്ഷമിക്ക നീ,പൊറുത്തു മാപ്പു നല്‍കുക
ഞാനിന്നിന്റെ പുത്രന്‍ ,അഭിനവ രാമൻ..
കവി ഞാന്‍ മറന്നു നിന്‍,പ്രജ്ജ്വോല ചരിത്രം
ഭൃഗുരാമനെറിഞ്ഞോരാ മഴു തേടി-
അലയുന്നിതായിന്നു;മുന്നടി മണ്ണള-
ന്നോരു വാമനായ്....

കുളിരുകോരി,പച്ചവിരിച്ചു
ഞാനോടിനടന്നൊരാ വയല്‍
ചുവന്നു,അരുവികള്‍ കരഞ്ഞു-
വര്‍ണ്ണങ്ങള്‍ വറ്റി പൂക്കളും കരിഞ്ഞു
ഇനി നിന്‍ മാറില്‍ തൂങ്ങുന്ന വിഷ
പാത്രംചുണ്ടിലേക്കുറ്റുക,പിടയാത
കരയാതെ ഉറങ്ങു നീയെന്‍ കൈരളിയേ....

കനവിലുണ്ട് നിന്‍ ചരിത്രം
മധുരം മണക്കുന്ന മലയാളവും;
മാവേലിയും,വിഷുകണികൊന്നയും;
ഞാറ്റുപാട്ടും,വേലയും പൂരവും
കുത്തിയൊലിക്കും ഇടവപാതിയും
പാണന്റെ തുടിയും,ഇടക്കയും,
ചെണ്ടയും,ചേങ്ങിലയും....

ക്ഷമിക്ക നീ ക്ഷമിക്ക മലയാളമേ-
മൂന്നു ലോകവും അളന്നു ഞാന്‍
നിന്‍ കാലുവാരുന്നിതായിന്നു.
സ്വാര്‍ത്ഥമോഹങ്ങള്‍ വസ്തവമെഴുതും
ഇന്നിന്റെ ലോകത്തു,ഒരു പിടി-
പണം വാരി,തിടുക്കത്തില്‍
ഞാനും നടക്കട്ടെ ക്ഷമിക്കുക,
മലയാളമേ;ഞാനിന്നിന്റെപുത്രന്‍
അഭിനവ രാമന്‍ ....

2 comments:

  1. കവിത മനോഹരം

    ReplyDelete
  2. മഴു എറിഞ്ഞ് സൃഷ്ടിയ്ക്കയും മഴു കൊണ്ട് സംഹരിക്കയും!!

    ReplyDelete