Thursday 6 December 2012

ഒരു നെടുവീര്‍പ്പ്..




 മാനം കറുക്കുന്നു വെള്ളിടിവെട്ടുന്നു
മനസിന്റെ ജാലക വാതിലടച്ചു ഞാന്‍
ഒറ്റക്കിരിക്കുന്നെന്‍  ജീവിതവഴിയിലൊരു
പിഞ്ചുപൈതലായ്.....

കള്ള പണത്തിന്‍  കിലുക്കത്തിലുന്മത്തനായ്
പെറ്റമ്മയെ വിറ്റുഞാന്‍  അലയുന്നു
ആത്മശാന്തിക്കോരിടം തേടി,
ജീവിത വഴിയിലേകനായ്...

നഷ്ട പെടുന്നിതായെനിക്കെന്റെ
സ്വപ്നങ്ങള്‍ കനവിലൊരു പൊരിയായി
ഞാന്‍  ഊതിപെരുപ്പിച്ചൊരെന്‍
പെരുമയും...

കേള്‍ക്കാന്‍  കൊതിക്കുന്നു ഞാനിന്നൊരു
സിംഹഗര്‍ജ്ജനം,പാരിനെ പ്രകമ്പനം
കൊള്ളിച്ചോരെന്‍ ,പൂര്‍വ്വരക്തത്തിന്‍
അട്ടഹാസം...
ഓരോ യുഗത്തിലും അവതാരം
പൂണ്ടോരു അവതാര രൂപമേ...
നീയെവിടെ,നിന്‍ ശംഖൊലിയെവിടെ?

ഗംഗയെ പുണരണോ,മക്കക്കു-
പോകണോ,ജറുസലേമിലെ-
നാഥനെ വാഴ് ത്തണോ !!!!
ഇത്തിരി നേരമെന്‍ കനവൊന്നു
കുളിരാന്‍ ???!!!

മാനം കറുക്കുന്നു വെള്ളിടിവെട്ടുന്നു-
മനസിന്റെ ജാലക വാതിലടച്ചു ഞാന്‍
ഒറ്റക്കിരിക്കുന്നെന്‍  ജീവിതവഴിയിലൊരു-
പിഞ്ചുപൈതലായ്..

No comments:

Post a Comment