Wednesday 5 December 2012

ഒരു കവിതകൂടി പിറക്കട്ടെ.

അറിവിന്റെ അഗ്നിഗോളമേ-
പൊട്ടിത്തെറികുക....
പൊട്ടിതെറിച്ചു നീ അക്ഷര
ഗംഗയായ് ഒഴുകിയെന്‍  നാരായ
മുനയെ തഴുകുക.

നിറയെ സൂര്യകാന്തിപൂക്കള്‍ വിടരും
ആരാമമായി ചിരിക്കുക...
വേദാന്തചിന്തകള്‍  പഴുക്കുമ്പോഴും,
ഒരിറ്റുകനിവിന്റെ,പരിമളം വിടര്‍ത്തും
പ്രേമചിന്തയും,നിറച്ചു നീ ഒഴുകുക-
അക്ഷര ഗംഗാപ്രവാഹമേ-
എന്നിലേക്കു നീ അണയുക....

എന്നില്‍ കതിരിട്ടാഹ്ലാദപൂത്തിരി-
കത്തട്ടെ,ഹൃദയമന്ത്രശ്രുതിയില്‍
ലയിച്ചു നീ പോവുകയെന്‍  തൂലികേ
വീണ്ടുമൊരു കവിതകൂടി പിറക്കട്ടെ;
ഞാനൊരത്തപൂക്കണിയൊരുക്കട്ടെ.

ആശയം വിഷമയമായി വിഷാദ-
ചിന്തകള്‍ കനവില്‍  നിറയുമ്പോള്‍
ചാഞ്ഞകസേരയില്‍  ഞാന്‍ -
മിഴിച്ചിരിക്കുമ്പോള്‍ നല്ലവാക്കോതി
ശുദ്ധനക്ഷത്ര പൊലിമയായ് നീ-
വരിക,എന്‍ കനവൊന്നു തണുക്കട്ടെ-
ഒരു കവിതകൂടി പിറക്കട്ടെ...

ഇതിലേനടന്നു പോയ് വലിയവര്‍
അക്ഷരം ചതുരംഗമാക്കിയോര്‍
ഭാവന ജീവശാസ്ത്രമാക്കിയോര്‍
പകച്ചു നില്‍ക്കുമീ ഞാന്‍  അടര്‍ത്തി-
മാറ്റട്ടെ,അവര്‍  തന്‍  ഉച്ചിശ്ട്ടത്തില്‍
നിന്നൊരു ഭാഗം,ഈ കുഞ്ഞുവയറൊന്നു-
നിറയട്ടെ,ഒരു കവിതകൂടി പിറക്കട്ടെ.

അറിവിന്റെ അഗ്നിഗോളമേ-
പൊട്ടിത്തെറികുക....
പൊട്ടിതെറിച്ചു നീ അക്ഷര-
ഗംഗയായ് ഒഴുകിയെന്‍ നാരായ-
മുനയെ തഴുകുക.

No comments:

Post a Comment