Sunday 2 December 2012

ഞാനറിയുന്നു..

ഞാനറിയുന്നു

അറിവിന്റെ ആദ്യ പദമെഴുതുമ്പോള്‍-
കനവിലെ ചിന്തകള്‍ പൊട്ടികരയുന്നു.
അരിയില്‍ കുറിക്കുന്നോരാദ്യാക്ഷരങ്ങള്‍
നാവിന്റെ തുമ്പത്തു കളമെഴുതുമ്പോള്‍
മാധൂര്യമേറുന്നോരക്ഷര തേന്‍ -
രുചി ഞാനറിയുന്നു

ആരോരുമില്ലാത്തോരെന്‍ സ്വപ്നലോകത്തു-

മുന്‍പേ നടന്നവര്‍എഴുതിയ വാക്കുകള്‍
ചിന്തതന്‍ ആഴിയില്‍ കമ്പനം തീര്‍ക്കുമ്പോള്‍-
അക്ഷരക്കൂട്ടങ്ങളെന്‍ കളിക്കുട്ടരാകുന്നു.

ആദ്യമായ് എഴുതിയ അക്ഷരക്കൂട്ടങ്ങള്‍-
കഥയായ് പരിണമിക്കുന്നതും മെല്ലെ
കവിതതന്‍ ഈണം രുചിക്കുന്നതും
ഞാനറിയുന്നു......

തലവിധി മാറ്റിയെഴുതുന്നുഞാന്‍ -
എങ്കിലും നിശ്ചലം മൂകമെന്‍ മനം
ഒത്തിരി സ്വപ്നങ്ങള്‍ നെയ്യുമ്പോഴും
ഒരു നിശ്വാസം മാത്രം അടിവരയാകുന്നു.
ഒരിക്കലും തീരാത്തകർമ്മബന്ധങ്ങള്‍ പോലും-
പണമെന്ന വാക്കിനു പണയപെടുന്നതും
ഞാനറിയുന്നു.....

അറിയുന്നു ഞാന്‍ എനിക്കു ചുറ്റിലും കാട്ടാള-
ചിന്തകര്‍ വലം വയ്ക്കുന്നതും
തലയോട്ടി നിറയെ വീഞ്ഞുമായ് അവര്‍-
എന്നെ വിളിച്ചുണർത്തുന്നതും....

ഞാന്‍ അറിയുന്നു,ഞാന്‍ മറ്റോരാളാകുന്നതും
ദീര്‍ഘസുഷുപ്തിയില്‍ അലിയുന്നതും
ഒന്നു കുതറുവാന്‍ പോലും കഴിയാതെന്‍ -
ചിന്തകള്‍ അറ്റുപോകുന്നതും ഞാനറിയുന്നു

1 comment:

  1. അറിയുന്നുണ്ടെങ്കില്‍ പിന്നെയെന്തിനായി ദീര്‍ഘസുഷുപ്തിയില്‍ അലിയുന്നു?



    Please disable this word verification
    Otherwise, no more comments

    ReplyDelete