Wednesday 21 November 2012

ഏകാന്ത ചിന്ത...

ഏകന്തവീഥിയില്‍  ഞാനിരിക്കേ
എത്തുകയാണെന്‍ മനം
വിപ്ലവം വസന്തം വിരിയിച്ച ഗ്രാമ
പാതയില്‍ ....

വാശിയല്ലായിരുന്നന്നു,ദൃഡനിശ്ചയം
ചെയ്തു ജനിച്ചകുലത്തിനയിത്തം
മാറ്റുവാന്‍  ചെങ്കോടിയേന്തി-
മുഷ്ട്ടിചുരുട്ടി വാനിലേക്കുയര്‍ത്തിയ
നാളുകള്‍ ...

അടിമത്വബോധം നെഞ്ചിലേറി
പിടയുമ്പോളും,
അടിയാന്റെ കാലിലെ ചങ്ങല-
നീക്കുവാന്‍,ഏകസ്വരത്തിലന്നു -
സഖാക്കളുയര്‍ത്തിയ വാ മൊഴികള്‍ ..
ഒപ്പം നടന്നവര്‍ പോയ്യ്‌ മറഞ്ഞു
നെഞ്ചിലേറ്റിനടന്ന സമത്വസുന്ദര
കേരളംപടുക്കുവാന്‍,രക്തസാക്ഷിപട്ടം
ചുമന്നവര്‍ ധീരരായി വിടവാങ്ങി...

ഒരുദിനത്തിലവരെ സ്മരിച്ചു-
ത്രികോണസ്തൂപത്തിലോരു പിടി
ചുവപ്പുപൂക്കളര്‍പ്പിക്കും ഇന്നിന്റെ
മക്കളെ, നിങ്ങളറിയുന്നുവ്വോ..
ഈ വൃദ്ധഹൃദയത്തിന്‍ വ്യാകുലതകള്‍?
ഇന്നലത്തെ പുതുമഴയില്‍ കിളിര്‍ത്ത
പുതുനാമ്പുകള്‍ വളര്‍ന്നു...

അവരറിയുന്നുവോ,പതിറ്റാണ്ടൂകള്‍
തുലാവര്‍ഷകുളിരേറ്റുവാങ്ങിയ
ഈ വൃദ്ധഹൃദയത്തിന്‍ കരുത്ത്?
അകലെ ആള്‍കുട്ടമുണ്ട്,അധികാര
ഗര്‍വ്വിന്‍ ധാര്‍ഷ്ട്യമുണ്ട്,വാക്കുകള്‍
തീമഴ്യായ് പൊഴിക്കും കണ്ണില്‍ചോര
പൊടിയുന്ന കറുത്ത മുഖങ്ങളുണ്ട്.

ഒറ്റക്കിരിപ്പാണു ഞാന്‍,ഒറ്റുകാരെന്നെ
തിരയുന്ന നേരം,ഏറനാടന്‍ ഹാസ്യ
മേറെ പെരുക്കുന്ന നേരം,അറിയാതെ
ഞാനോരു പാഴ്കിനാവിനെ പുല്‍കും,

കുലംകുത്തിയല്ല,കുലമ്പടുത്തവന്‍
ഞാനെന്റെ വിയര്‍പ്പും രക്തവും
മണക്കുംചെങ്കോടിയെന്തിയോന്‍...
ഞാനോറ്റക്കുനടക്കും ഏകനായ്
പൊരുതും,സമത്വമാണെന്റെ ലക്ഷ്യം
അധികാരഗര്‍വ്വും കുലമഹിമയും നീതി
പറയാത്ത ലോകമാണെന്റെ സ്വപ്നം.

5 comments:

  1. വിപ്ലവം ...ഉം ..കൊള്ളാം ..പക്ഷെ അക്ഷരത്തെറ്റ് തീരെ കൊള്ളില്ല ..ഇനി തെറ്റിച്ചാല്‍ അതിനു നല്ല തല്ലു കിട്ടണം ..ഹും

    ആശംസകള്‍ വിപി

    ReplyDelete
  2. ekantha chinthakal valare manoharam thanne !

    ReplyDelete
  3. അവരറിയുന്നുവോ,പതിറ്റാണ്ടൂകള്‍
    തുലാവര്‍ഷകുളിരേറ്റുവാങ്ങിയ
    ഈ വൃദ്ധഹൃദയത്തിന്‍ കരുത്ത്?
    അകലെ ആള്‍കുട്ടമുണ്ട്,അധികാര
    ഗര്‍വ്വിന്‍ ധാര്‍ഷ്ട്യമുണ്ട്,വാക്കുകള്‍
    തീമഴ്യായ് പൊഴിക്കും കണ്ണില്‍ചോര
    പൊടിയുന്ന കറുത്ത മുഖങ്ങളുണ്ട്.

    ReplyDelete