Wednesday 28 November 2012

വേനലെരിയുന്നു

വേനലെരിയുന്നു വേനലെരിയുന്നു-
പ്രേമം വിളഞ്ഞമനസ്സു മുരടിക്കുന്നു..
മറക്കുന്നു മറക്കുന്നു മനുഷ്യഗുണം-
മറന്നു ഞാൻ ഉറങ്ങുന്നു...


മനസിന്റെ വാതിലും പാതിചാരുന്നു.
വിപ്ലവം ചുരത്തി ചുരത്തി തളർന്നവായും-
ചിന്തകൾ ചുരുക്കി ചുരുക്കി ഞാൻ-
എന്നിലലിയുന്നു....

നിശവിടർത്തും സ്വപ്നങ്ങളും-
പിന്നെയെൻ സ്വാർത്ഥമോഹങ്ങളും-
ചുതുകളിച്ചു പെരുക്കുന്നനേരത്തു-
മനസിലെ കനിവിന്റെയുറവ വറ്റുന്നു.
ഇവിടെയെൻ ചിന്തകളറ്റുപോവുന്നു-
അക്ഷയ ഖനിതേടിയലഞ്ഞിടുന്നു.


എവിടെയോ മറന്നുവോ ഞാൻ-
എൻ മഹാചരിത്രം....
ഷിബിയായിരുന്നുവോ,ബലിയായിരുന്നുവോ?
കവചംവെടിഞ്ഞോരു കർണ്ണനായിരുന്നുവോ?
കുന്തിയായിരുന്നുവോ,ഗാന്ധിയായിരുന്നുവോ?
ത്യാഗമെന്നിൽ ഒരു തെളിമഴയായ്-
പെയ്യ്‌തിറങ്ങിയിരുന്നുവോ???


മറക്കട്ടെ മറക്കട്ടെ മറന്നു ഞാൻ ഉറങ്ങട്ടെ-
നാളത്തെ നാളിന്റെ സ്വപ്നമൂട്ടാൻ..
വേനലെരിയട്ടെ,ചുട്ടുപഴുത്തു മനസ്സു-
തിളയ്ക്കട്ടെ,കനവുരുകട്ടെ കനകം-
നിറയട്ടെ നാളത്തെ നാളിന്റെ -
അമരനാകട്ടെ ഞാൻ...

1 comment:

  1. ചരിത്രം മറന്ന അമരന്‍

    ReplyDelete