Wednesday, 21 November 2012

ഒരു തുള്ളിയെങ്കിലും...

ഒരു തുള്ളിക്കൊരു കുടമായ് പെയ്യുക-
തണുക്കട്ടെയെന്‍ ശിരസ്സുമാത്മാവും-
ആളുന്നൊരഗ്നി കുണ്ഡമാണല്ലോ ഞാന്‍
പേമാരിയായ് വന്നു നീയണയ്ക്കുക-
ഉള്ളിലുമിതീയായ് നിറുമാ കനലിനെ.

ഒലിച്ചു പോവട്ടെയെന്‍ അഹന്തയും ഗര്‍വ്വും
സ്വാര്‍ത്ഥമോഹങ്ങളും ദുരാചാര കര്‍മ്മവും
എന്നെ ഉണര്‍ത്തുക ,ഒരു തണുത്ത സ്പര്‍ശ - -
മേകി പുല്‍കുക,എന്‍ ഉള്ളിലൊരു കനിവിന്റെ -
നീരുറവയെ പൊടിയിക്കുക..

ഒരു തുള്ളി ഒരു തുള്ളിയെങ്കിലും
നീയെനിക്കേകുക ...
മൂദ്ധാവുരുകുന്നനേരത്തു മിഴികളില്‍ -
അഗ്നിസ്ഫുലിംഗങ്ങള്‍ ഇണചേര്‍ന്നു നിണ-
മൊഴുക്കുന്ന നേരത്തു, ഒരു തുള്ളി-
ഒരു തുള്ളിയെങ്കിലും നീയെനിക്കെകേകുക

ഞാനെന്റെ ശവമഞ്ചം ചുമന്നു തളര്‍ന്നു
ചുടലപറമ്പിലെ കരിഞ്ഞചാരവും-
അവശിഷ്ട്ടമയെന്‍ പൊടിഞ്ഞ
അസ്ഥിമാടവും,ഇനിവയ്ക്കരിയിടാന്‍ -
ഒരു തുള്ളി ഒരു തുള്ളിയെങ്കിലും-
നീയെനിക്കേകുക വിശ്വപ്രകാശമേ....
ദാഹമകറ്റി,മധുരം നുണഞ്ഞു ഞാന്‍-
ആതമനിവ്വൃതി നേടട്ടെ,
ഞാന്‍ നിത്യതയിലലിയട്ടെ.

1 comment:

  1. ഇടിച്ചു കുത്തി പെയ്യട്ടെ ...അങ്ങനെയെങ്കിലും ഒന്ന് തണുക്കട്ടെ

    ഈ നിറം കണ്ണിനു സുഖം നല്‍കുന്നതല്ല

    ആശംസകള്‍ എഴുത്തിനു

    ReplyDelete