Thursday 19 November 2015

നീ എനിക്കായ് കാത്തിരിക്കുക

മഞ്ഞുകാലത്തിനുമപ്പുറം
വിരിയാൻ പോകുന്ന
പൂക്കാലമേ നീ എനിക്കായ്
കാത്തിരിക്കുക...
ഇന്നിലെ തപിക്കുന്ന വിരഹ-
ത്തിന്റെയവസാനം എന്നിലൊരു
തളിർമൊട്ടു വിരിയും
ചിരിക്കുന്ന പൂക്കളും
ഒഴുകുന്ന കുയിൽ നാദവും
എന്നിലവശേഷിച്ച പ്രണയത്തിന്റെ
അവകാശിയെത്തിചേരുമ്പോൾ
പാടനൊരു കവിതയുമായി
മഞ്ഞുകാലത്തിനുമപ്പുറം
വിരിയാൻ പോകുന്ന പൂക്കാലമേ
നീ എനിക്കായ് കാത്തിരിക്കുക

No comments:

Post a Comment