Thursday 19 November 2015

പുസ്തകങ്ങൾ

കുറെ പുസ്തകങ്ങൾ വാങ്ങണം
വിലകുറഞ്ഞവ മതി
ആരും കേൾക്കാത്ത പേരൂള്ള
നല്ല ഭംഗിയുള്ള പുറം ചട്ടയുള്ള
ബുക്കുകൾ വാങ്ങണം
കൂട്ടത്തിൽ ഏംടിയും വിലാസിനിയും
മാധവികുട്ടിയും ബഷീറും തകഴിയും
എല്ലാരും വേണം....
വീടിന്റെ വിസിറ്റിംഗ് റുമിൽ
ഒരു ഷോക്കേഴ്സ് പണിയണം
അതിനൊരു ചില്ലു വാതിലും അതു
പൂട്ടാനൊരു പൂട്ടും വേണം
ഒരിക്കലും തുറക്കാത്ത പൂട്ടിനുള്ളിൽ
എംടിയും ബഷീരും മാധവികുട്ടിയും
ഇരുന്നു അതിഥികളെ നോക്കി
ചിരിക്കണം....
ഒരിക്കലും ചുളിയാത്ത പേജുമായി
എന്റെ പൊങ്ങച്ചമായി വിശ്വ-
സാഹിത്യങ്ങൾ മുരടിക്കണം

No comments:

Post a Comment