Friday 19 December 2014

പ്രേമ കാവ്യം

പാടുക മനസ്സേ നീയിനി ഒരു
പ്രേമ കാവ്യം കൂടി...
അകതാരിൽ കൊതിക്കുമാ സ്വപ്നങ്ങൾ
ഇണചേരുവാൻ പാടുക മനസ്സേ
നീയിനി ഒരു പ്രേമ കാവ്യം കൂടി

ഒരിത്തിരി നേരം ഞാനിനി കിനാവു 
കാണട്ടെ,കർണ്ണപുടത്തിൽ മുഴങ്ങട്ടെ
ഇണപ്രാവുകൽതൻ കുറുകൽ
പാടുക മനസ്സേ നീയിനിയൊരു
പ്രേമ കാവ്യം കൂടി

നഷ്ട്ടബോധങ്ങൾ ഏറേയുണ്ടെങ്കിലും
പോകാം നമുക്കിനി ഒത്തിരി ദൂരം
പിന്നിട്ടവഴികൾ മറന്നോന്നിച്ചോരു
താജ്മഹൽ പണിയാം

മിഴിയൊഴുക്കിന്നിതാ ശൂന്യമാം വീഥിയിൽ
കരൾതുടിക്കുന്നിതായിന്നെൻ 
കനവുണർത്താൻ,പകൽ കിനാവുണർത്താൻ
ഒത്തിരി മോഹമുണർത്തി നീ 
വീണ്ടും പാടുക മനസ്സേ വീണ്ടൂമൊരു
പ്രേമ കാവ്യം...

കേവലമൊരു മർത്യനല്ലൊ ഞാൻ
കപടനാട്യങ്ങളഴിക്കട്ടെ പൊടിയട്ടെ
എന്നുള്ളിലൊരു നീരുറവ
പാടുക മനസ്സേ നീയിനിയൊരു 
പ്രേമ കാവ്യം കൂടി...

1 comment: