Wednesday 15 October 2014

ഇതൾകൊഴിഞ്ഞ സ്വപ്നങ്ങൾ

ഉപേഷിക്കപെട്ട സ്വപ്നങ്ങളേ
എന്തിനാണു ഞാനിങ്ങനേ
ചുമക്കുന്നതു....
ആത്മാവിലൊരു കടലായി
തിരയടിക്കൊന്നൊരു നോവായി
എത്രനാളിങ്ങനേ ചുമക്കും!!!
ഒരുവേളയെല്ലാം ഇറക്കിവെച്ചു
പൂത്തുലഞ്ഞ മരങ്ങൾക്കിടയിൽ
തലതാഴ്ത്തി കെട്ടുപിണഞ്ഞ
ഓർമ്മകളെ വേർപ്പെടുത്തി
തെല്ലു നേരം ഞാനൊന്നു
മൗനിയായിരിക്കട്ടെ..

എന്റെ കനവുകളിൽ നിന്റെ
രൂപം തെളിയുകയും ചിന്തകളിൽ
ഭ്രാന്തമായി തലോടുകയും ചെയ്തു
പിന്നെയും നിലാവുള്ള രാത്രിയിൽ
എന്നെ വിളിച്ചുണർത്തുന്നതെന്തിനാണു!!!!
അമാവാസിയാണെനിക്കിഷ്ടം
കറുത്ത മേഘനാദങ്ങൾ
ഇണചേരുന്ന രാത്രി...
എന്നിൽ ആഞ്ഞു വീശിയ 
തീനാളങ്ങളെല്ലാം കെട്ടടങ്ങി
തെല്ലു നേരം ഞാനൊന്നു
മൗനിയായിരിക്കട്ടെ..
ഉപേഷിക്കപെട്ട സ്വപ്നങ്ങളേ
എന്തിനാണു ഞാനിങ്ങനേ
ചുമക്കുന്നതു....
എന്റെ കവിതയിൽ നോവായ്
തിളയ്ക്കാൻ മാത്രമോ???

2 comments: