Sunday 2 December 2012

മദ്യകേരളം

പേറ്റുനോവിന്റെയാലസ്യത്തിലുന്മത്തായായ്-
കിടക്കുന്നൊരെന്‍യമ്മ തന്‍ -
അമൃതം നുണഞ്ഞു ഞാന്‍  കിടക്കവേ...
തെക്കിനികോലായിലെന്‍  താതന്റെ
കൂട്ടരുമൊത്തുള്ള,നിന്റെ ചിരി ഞാന്‍
ആദ്യമായ് കേട്ടു....
നാവുകുഴച്ചും പുലഭ്യം പറഞ്ഞും
അന്ധകാരത്തിന്റെ വീഥിയില്‍  നിന്നും
നീ അട്ടഹാസ ചിരിചിരിച്ചു....

പിന്നെയെന്‍  മുത്തശ്ഛചനുറങ്ങുന്ന നേരം
ജീവന്റെ വിത്തുകളെന്‍  സിരയിലാവഹിച്ചു-
അനന്ത നിദ്രയിലാണ്ട നേരം...
ആത്മാവുയര്‍ ന്നു അനന്ത പാദത്തില്‍
ജീവിതമോക്ഷം നുകര്‍ന്നനേരം...
ചുടലപറമ്പിലെ ഒഴിഞ്ഞമൂലയില്‍  നിന്നും
നിന്‍  കള്ളച്ചിരി ഞാന്‍  കേട്ടു...
തേങ്ങലും,വിതുമ്പലും ഉള്ളിലൊളിച്ചു
ചിതക്കു കുട്ടിരിപ്പോരുടെയുള്ളില്‍ -
നിന്‍  കള്ളച്ചിരി ഞാന്‍  കേട്ടു....

ഒരു തുള്ളി വീഞ്ഞില്‍  ജീവിതദുഃഖം
മറക്കുന്നൊരെന്‍ കൂട്ടരും നിന്നെ കുറിച്ചു
ചൊല്ലി,നിന്റെ വീര്യത്തിലവരും മയങ്ങി-
നിന്റെ കള്ളച്ചിരിയിലവരും മയങ്ങി....

പിന്നെയെന്‍  വിയര്‍പ്പിന്‍  കൂലിയെന്‍  കൈകളില്‍
വാങ്ങിയ ദിനത്തിലാദ്യമായ്,നിന്റെയൊപ്പം
ഞാനും ചിരിച്ചു;അമ്മതന്‍  അമൃതിന്‍ -
മധുരം മറന്നു ഞാന്‍ ,നിന്റെ ചവര്‍പ്പില്‍ -
മയങ്ങി ഞാന്‍  ചിരിച്ചു മൂഢനായ്...
വെറും മൂഢനായ്...

ഇനിയും ചിരിക്ക നീ മദ്യമേ,ഇനിയും
ഇനിയും ചിരിക്ക സുന്ദരസാക്ഷര
വിഢികള്‍  വാഴുന്ന,പടച്ചോന്റെ മണ്ണില്‍ -
നീ പൊട്ടിച്ചിരിക്കുക,എന്റെ ചിതയെരിയുന്ന-
നേരത്തും നീ പൊട്ടിച്ചിരിക്കുക!!!!

1 comment:

  1. ങ്ഹൂം...മനസ്സിലായി
    മദ്യപാനിയാണല്ലേ

    ReplyDelete