Saturday 1 December 2012

ഇനിയെത്ര ദൂരം

അങ്കംകുറിക്കുവാന്‍ വയ്യെനിക്കിന്നു-
അങ്കത്തിനായ് ആയിരം പേരാണു ചുറ്റിലും,
എന്നിലെ വീര്യം കെട്ടടങ്ങട്ടെ,എന്നത്മ-
സത്വവും തലകുനിക്കട്ടെ.....

വിഷവിപ്ലവം പെയ്യെട്ടെ പേമാരിയായി-
മതാന്ധകാരം പരക്കട്ടെ ഭൂവില്‍
പെണ്മക്കളോടി തളരട്ടെ
മാനത്തിനവര്‍തന്‍  മാനത്തിനു വില
പറയട്ടെ കൗരവചിത്തര്‍ ....
വീണ്ടുമൊരു ധൃതരാഷ്ട്ര ജന്മമായ്
അന്ധകാരത്തിലെ മൂഡ സ്വര്‍ഗ്ഗത്തില്‍ ;
ഞാനോറ്റക്കിരിക്കട്ടെ....

വറുതിയുടെ രോദനം ചുറ്റിലും മുഴങ്ങട്ടെ-
നിറവിളയ്ക്കായെന്‍ വയലുകള്‍ കരയട്ടെ,
പ്രാണനനു വേണ്ടിയെന്‍  കുന്നുകള്‍കേഴട്ടെ;
ദാഹിച്ചു തോണ്ടപൊട്ടി മൃതിയെ -
പുല്‍കട്ടെയെന്‍ പുഴകളും....

ചില്ലകള്‍ തോറും ചാടുന്ന കുരുവിയും;
മാമ്പഴമുണ്ണുന്നോരണ്ണാരകണ്ണനും-
തുമ്പിയും തുളസിയും തൊടിയിലെ പൂക്കളും
കുയിലിന്റെ പാട്ടും വേണ്ടെനിക്കിന്നു

ദൂരെയോരു നഗരത്തിലമ്പരചുമ്പിയില്‍ -
ആഡംമ്പരകൂട്ടിലുറങ്ങുന്നു ഞാന്‍
ചുറ്റിലും ശീതള യന്ത്രങ്ങള്‍ മൂളുന്നു-
മരണ വേഗത്തിലോടുന്നു ശകടങ്ങള്‍.
ഇനിയെത്ര ദൂരം ഇനിയെത്ര നിമിഷം
ശവമുറിയിലേക്കെനിക്കെത്താന്‍ ?......

അങ്കംകുറിക്കുവാന്‍ വയ്യെനിക്കിന്നു
അങ്കത്തിനായ് ആയിരം പേരാണു ചുറ്റിലും
എന്നിലെ വീര്യം കെട്ടടങ്ങട്ടെ,എന്നത്മ-
സത്വവും തലകുനിക്കട്ടെ.....

2 comments:

  1. അങ്കം പക്ഷെ കുറിക്കണമല്ലോ

    ReplyDelete
    Replies
    1. ഹഹഹ..അജിത്ത്ഭായ്യ് ബ്ലോഗ് വന്നു വായിച്ചതിനു നന്ദി

      Delete