Friday, 30 November 2012

കാഴ്ച്ച..

ന്നിതാ ഞാന്‍  മിഴിച്ചിരിക്കുന്നു
എന്നെ അറിയാത്ത ഞാന്‍-
അറിയാത്ത ലോകമേ നീ-
പെറ്റിടുന്ന കാഴ്ച്ച കണ്ട്.

മിഴിയുരുകുന്നു കണ്ണീര്‍ -
വറ്റുന്നു രക്തമൊഴുകുന്നു...
മിഴി ചുവക്കുന്നു ഉള്ളിലൊരു-
അഗ്നിഗോളം തിളയ്ക്കുന്നു.


മിഴിപൂട്ടിയിരിക്കുമെന്‍-
കനവിലുമുണ്ടിന്നു എന്നെ-
ഞാന്‍ വെറുത്തിടുന്ന-
ഭീകരകാഴ്ച്ചകള്‍ ...

കണ്ണേ മടങ്ങു നീയെന്‍-
നിനവും കിനാവുമ്മോടി-
കളിക്കുന്നൊരെന്നെ അറിയുന്ന-
ഞാന്‍ അറിയുന്നോരു-
ലോകത്തിലേക്ക്....

അമ്മയും അഛ്ച്ചനും-
കൂടെ പിറന്നോരും ചുറ്റിലും
സ്നേഹവായ്പ്പിന്‍ മുഖങ്ങള്‍
കാണേണമെനിക്കിന്നു.

നടുമുറ്റത്തൊരു തുളസിത്തറയും-
മൺചിരാതിലെരിയുമാ നെയ്യ് തിരിയും
കോലായിലൊരു കോണിലോരു-
ഭസ്മകൂടവും,നാരായണ-
നാമമുരെച്ചെന്‍ മുത്ത്ശ്ച്ചിയും...

ചാരുകസേരയിലാഢ്യനായ്-
യെന്‍ മുത്തശ്ച്ചനും..
നിറകതിര്‍ നിറഞ്ഞൊരെന്‍-
പത്തായപുരയും,നിലവിളക്കും-
കിണ്ടിയും,നിറപറയും...

അടുക്കളതൊടിയിലെ മത്തനും-
പയറും,അണ്ണാറകണ്ണന്റെ-
മൂവാണ്ടന്‍ മാവും,
പൂര്‍വികരുറങ്ങുമാ ചുടലപറമ്പും...

തിമിരം മൂടിയ മിഴികളേ..
പൊറുക്കുക കണ്ണിനു കുളിർമ-
യേകുന്ന നൽകാഴ്ച്ചകള്‍-
കാണേണമെനിക്കിന്നു..

കണ്ണേ മടങ്ങു നീയെന്‍-
നിനവും കിനാവുമ്മോടി-
കളിക്കുന്നൊരെന്നെ അറിയുന്ന-
ഞാന്‍ അറിയുന്നോരു-
ലോകത്തിലേക്ക്.

1 comment:

  1. Vipin... ithile oro variyum njaan ente manassil parayunnathu thanne.... enikku oru paadu ishtamaayi.....

    ReplyDelete