Sunday 11 November 2012

കവി

ഒരു നിയോഗം പോലെ ഞാന്‍  അലയുന്നു...
വാക്കുകള്‍ക്കു വേണ്ടി...
കടലിരമ്പുന്നതു എനിക്കു കേള്‍ ക്കാം.
തീരത്താഞ്ഞടിക്കുന്ന തിരമാലയും-
നുരഞ്ഞു പൊന്തുന്ന പതയും,
മനസ് പ്രക്ഷുപ്തമാണു.
ഒരു കുളിര്‍ കാറ്റിനു വേണ്ടി ഞാന്‍ 
കൊതിക്കുന്നു, എന്നില്‍ 
ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍ 
പെയ്തൊഴിയാന്‍ ....
ആവനാഴിയിലെ അവസാനത്തെ
അമ്പും കയ്യിലേന്തി തൂലിക
നെഞ്ചോടടുക്കി പിടിച്ചു ഞാന്‍ -
കേഴുന്നു,പ്രാണവേദനയോടെ,
വാക്കുകള്‍ ക്കു വേണ്ടി...
മുന്നില്‍  പ്രതിബന്ധങ്ങളില്ല,
വിശാലമായ ലോകം...
ചുറ്റിലും ആളുകളുണ്ട്, അവര്‍  ചിരിക്കുന്നു.
ഞാന്‍  പുലമ്പുന്നു, എന്റെ മാത്രം-
ലോകത്തിലേക്ക് ഒതുങ്ങുന്നു.
എന്നില്‍  ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍ 
പെയ്തൊഴിയാന്‍ .
ഞാന്‍  അലയുന്നു വാക്കുകള്‍ ക്കു വേണ്ടി...
ഒരു നിയോഗം പോലെ…

1 comment: