Thursday 8 November 2012

സുഖമുള്ളൊരു ഓര്‍മ്മ


ഒരുമാത്ര ഞാന്‍ പതറുന്നു വീണ്ടും-
വിപ്ലവ ജ്വാലകളാളുമീ മനസിനെ -
തെട്ടിലാട്ടിയുറക്കുന്നു വീണ്ടും...
സുഖമുള്ള കനവുകള്‍ തഴുകുമീ നിദ്രയില്‍ -
നിന്‍ ഹൃദ്താളസ്പന്ദനം ഞാനറിയുന്നു...

അരികെയൊരു പനിനീര്‍ പൂവിരിഞ്ഞു-
സുഗന്ധം നുകരുന്നുഞാന്‍ പനിമതി-
പാടും പാട്ടില്‍ ലയിച്ചു,ഞാനൊരു-
കാമുകഹൃദയമായി തുടിച്ചു...

ആയിരം താരകള്‍ ചിരിക്കുമാ വാനില്‍ -
ഒരു ശുദ്ധനക്ഷത്രമെന്നെ നോക്കി-
യെന്തോ മൊഴിഞ്ഞു...
നല്ലെണ്ണ മണമുള്ള കാര്‍കുന്തളമഴിച്ചവള്‍-
വള്‍ നാണം കുണുങ്ങി നിന്നു

വാളരെ നാള്‍ കൂടി യീ ഞാന്‍ ആദ്രമാം
രാവിനെ തഴുകി,സുഖമുള്ളൊരു-
ഓര്‍മയില്‍ മുഴുകി...

വരിക നീ സഖി വഴിയറിയാതെ-
അലയുമെന്‍ മനസിനു നല്ല വഴിയോതുവാന്‍ ,
ഗൂഡമന്ദസ്മിതം വിരിയുമെന്‍ ചുണ്ടില്‍
ഗസല്‍ രാഗമലിയാന്‍ ...

വരിക നീ യെന്‍ അരികത്തു മമ ജീവിത-
യാത്രയില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു-
നടക്കുവാന്‍ ..

1 comment:

  1. മിക്കവാറും വരുമെടാ വരും ...കാത്തിരിക്കു ട്ടോ ...

    ReplyDelete