Thursday 2 November 2017

നഷ്ടങ്ങളാണോർമ്മകൾ !!!

ഓർമ്മകളോടൊപ്പം 
കുറച്ച് നേരം പിന്നെയും
നടന്നു.....
അങ്ങ് ഭൂതകാലത്തിലേക്ക്
ഹൃദയത്തിലെ ഉറവകളുടെ
ഉത്ഭവവും തേടി...
കുത്തിയൊഴുകുന്നുണ്ടെങ്കിലും
ആഴങ്ങൾ ശാന്തമാണു
കവിഞ്ഞൊഴുകുന്നതു നീ
മാത്രമാണു...
എനിക്ക് നോവാൻ
മാത്രം,അവിടൊന്നുമില്ല 
ശിശിരവും വസന്തവും
മഴത്തുള്ളികളും
നിറഞ്ഞുപെയ്യുന്ന
കോണുകളിലെല്ലാം
നീയുണ്ട് ...
തിരികെയെത്തുന്ന
നഷ്ടങ്ങളാണോർമ്മകൾ !!!



No comments:

Post a Comment