Friday 14 November 2014

വിഗ്രഹം



ഇന്നലെ നഗരവക്കിലൊരു
വിഗ്രഹം കണ്ടു കറുത്തു മെല്ലിച്ചു
തേജസ്സില്ലാത്തൊരു വിഗ്രഹം
പൂജ ചെയ്യാൻ ശാന്തിയും
വിശപ്പടക്കാൻ നൈവേദ്യവുമില്ലാതെ
പിച്ചതെണ്ടുന്നൊരു നേർച്ച പെട്ടിയായി
വെള്ള വിരിവിരിച്ചൊരു ദൈവം...


സ്വർണ്ണം പൂശിയ കിനാവുകൾ
ഓടവക്കിലിരുന്നു വ്യഭിചരിക്കുന്നുണ്ട്
പത്തുകൈകളുണ്ടായിരുന്നെങ്കിൽ
അതും നീട്ടിയേനേ വലിഞ്ഞൊട്ടിയ
വയറും കരഞ്ഞു കലങ്ങിയ കണ്ണും
ഒന്നു പ്രസാദിക്കാൻ വേണ്ടി...

മുറയ്ക്കുയരുന്നുണ്ട് നാമ ജപം
അമ്മയെന്നോ തമ്പിയെന്നൊ
അണ്ണനെന്നോ,എറിഞ്ഞു കിട്ടുന്ന
നണയതുട്ടുകളാണു മോക്ഷമാർഗ്ഗം

ചില ജന്മങ്ങൾ അങ്ങിനെ ആണു
ആരെന്നോ എന്തിനെന്നൊ അറിയാതെ
വെറുതെ നീലീച്ചു മൂകമായി മനസിൽ കേറും
അവിടെ ഞാൻ അന്ധനാകും
മുഖം തിരിച്ചു തിരിഞ്ഞു നടക്കും
ജീവനില്ലാത്ത കവിതയേ തേടും
ആ മനുഷ്യ ദൈവത്തിനു ആരതിഉഴിയാൻ!!!

3 comments: