Friday 14 November 2014

മയക്കം വിട്ടുണരണം

പ്രണയത്തിനേ ഞാൻ
വെറുത്തു തുടങ്ങിയിരിക്കുന്നു
ഇനി ഒരറ്റത്തുനിന്നും
മറന്നു തുടങ്ങണം
പെയ്യ്തുതീർന്ന പാഴ്‌ കിനാവിൽ
മയങ്ങി ഇനിയും വയ്യ
മയക്കം വിട്ടുണരണം
സ്വപ്ന ലോകത്തു പിറന്നവ
സ്വപ്ന ലോകത്തു തന്നേ
പൊഴിയട്ടെ...
അവിടെ ഇന്നിലെ ഞാൻ
പിറന്നിരുന്നില്ല...
അവിടെ ഇനി നീ തനിച്ചിരിക്കണം
ഞാൻ പ്രണയത്തെ വെറുത്തു
തുടങ്ങിയിരിക്കുന്നു
ഇനി ഒരറ്റത്തുനിന്നും
എല്ലാം മറന്നു തുടങ്ങണം.

No comments:

Post a Comment