Thursday 6 November 2014

ഇന്നും അവൾ വന്നില്ലയോ

എന്തിനാണു മനസേ നീ വിങ്ങുന്നതു?
ഇന്നും അവൾ വന്നില്ലയോ
ഒരു നോവായെങ്കിലും നിന്നിലേക്ക്
കരിഞ്ഞുണങ്ങിയ ഓർമ്മകൾ
കവിത പൂക്കുന്ന നിഗൂഡനിശബ്ദത,
പരന്നൊകുന്ന പ്രണയനിലാവ്
തുരുമ്പണിഞ്ഞ ഓർമ്മയിലെങ്കിലും
ഇന്നും അവൾ വന്നില്ലയോ???


കാത്തിരിപ്പിന്റെ മൗനത്തിനുമപ്പുറത്തു
വാചലമായൊരു പ്രണയം ചിരിക്കുന്നുണ്ട്
സ്വപ്നത്തിന്റെ ചില്ലകളിലൊക്കെയും
കൂടുകുട്ടിയ ദേശാടനപക്ഷിയേ പോലെ
ഓർമ്മയിലൊരു കുളിർകാറ്റായി അവൾ
നിന്നിലേക്കിന്നും വന്നില്ലെ??

ഇടയ്ക്കു നീ മദം പൊട്ടരുത്
അവൾ എന്ന ഒറ്റവാക്കിനാൽ എത്ര
കവിതയാണു നിന്നിൽ പൂത്തതു??
അസ്വസ്ഥതയുടെ ചങ്ങലയിട്ട കൊമ്പനെ
പോലെ എന്റെ മനസേ 
നീ ശാന്തമായുറങ്ങുക
ഇന്നും അവൾ വന്നില്ലയോ
ഒരു നോവായെങ്കിലും നിന്നിലേക്ക്

No comments:

Post a Comment