Saturday 22 November 2014

എന്റെ കവിത നിശബ്ദമാണു

കവിതകൾ വസന്തങ്ങളാണത്രേ
ആരു പറഞ്ഞു???
കൊഴിഞ്ഞു പോയ വസന്തത്തിന്റെ
ഓർമ്മകുറിപ്പികളാണു കവിത
അവിടെ പകലുകൾ അസ്തമിക്കുന്നു
നിലാവുദിക്കുന്നു,എങ്കിലും നിറഞ്ഞു-
പെയ്യുന്നതു വിരഹമാണു...
എന്റെ കവിത ഇന്നലെയുടേതാണു
ഇന്നലെ വിരിഞ്ഞു ചിരിച്ച നിന്നോടുള്ള
പ്രണയമാണെന്റെ കവിത...
എന്റെ കവിത നാളെയുടെതാണു നാളെ
വിരിയാനിരിക്കുന്ന പ്രണയവസന്തത്തി-
ലേക്കുള്ള കാത്തിരിപ്പാണെൻ കവിത
ഇന്നിലെ എന്റെ കവിത നിശബ്ദമാണു
അവിടെ എന്നോപെയ്തോഴിഞ്ഞ മഴയുടെ
തണുപ്പും,ഭൂതകാലത്തിന്റെ ഏടുകളിൽ
നിശ്ചലമായി കിടക്കുന്ന സ്വപ്നങ്ങളൂടെ
നെടുവീർപ്പുകളും മാത്രം....

No comments:

Post a Comment