ഓർമ്മകളിൽ ഒരു പേമാരി പോലെ
എന്തിനാണു എന്നിലേക്കിങ്ങനേ
ആർത്തു പെയ്യുന്നതു!!!
ഇന്നലെ നീ നിറഞ്ഞാടിയ എന്റെ
നിമിഷങ്ങളിൽ നിന്നും ഇന്നെങ്കിലും
ഞാൻ ഒന്നൊളിച്ചോടിക്കോട്ടെ..
ഒരു മൗനത്തിന്റെ വാചാലതയിൽ
നിന്നോടു പറഞ്ഞതെല്ലാം ഞാൻ
ഒളിപ്പിച്ചിരിക്കുന്നു...
പരിഭവമേതുമില്ലാതെ നീ
പിണങ്ങിയിറങ്ങി കൊള്ളുക
എന്റെ ഓർമ്മകളേ കൊത്തി
വലിച്ചിങ്ങനേ വേദനിപ്പിക്കതേ
എന്റെ ഓർമ്മകളുടെ വേരുക-
ളെത്താത്ത ദൂരത്തേക്ക് നിന്നെ
നീ പറിച്ചു നട്ടു കൊള്ളുക.
ഇനി നീ പുനർജനിക്കരുത്
വാക്കുകളിലൂടെ സ്വപ്നങ്ങളിലൂടെ
ഓർമ്മകളിലൂടെ ഇനി നീ
എന്നിൽ പുനർജ്ജനിക്കരുത്
എന്തിനാണു എന്നിലേക്കിങ്ങനേ
ആർത്തു പെയ്യുന്നതു!!!
ഇന്നലെ നീ നിറഞ്ഞാടിയ എന്റെ
നിമിഷങ്ങളിൽ നിന്നും ഇന്നെങ്കിലും
ഞാൻ ഒന്നൊളിച്ചോടിക്കോട്ടെ..
ഒരു മൗനത്തിന്റെ വാചാലതയിൽ
നിന്നോടു പറഞ്ഞതെല്ലാം ഞാൻ
ഒളിപ്പിച്ചിരിക്കുന്നു...
പരിഭവമേതുമില്ലാതെ നീ
പിണങ്ങിയിറങ്ങി കൊള്ളുക
എന്റെ ഓർമ്മകളേ കൊത്തി
വലിച്ചിങ്ങനേ വേദനിപ്പിക്കതേ
എന്റെ ഓർമ്മകളുടെ വേരുക-
ളെത്താത്ത ദൂരത്തേക്ക് നിന്നെ
നീ പറിച്ചു നട്ടു കൊള്ളുക.
ഇനി നീ പുനർജനിക്കരുത്
വാക്കുകളിലൂടെ സ്വപ്നങ്ങളിലൂടെ
ഓർമ്മകളിലൂടെ ഇനി നീ
എന്നിൽ പുനർജ്ജനിക്കരുത്
സ്മരണകള്‍ക്ക് മരണമുണ്ടോ
ReplyDelete"ഓര്‍മകള്‍ക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനരാ ദുഖവും.."
ReplyDeleteനന്ദി അജിത്തേട്ട
ReplyDeleteനന്ദി മുബി
ReplyDelete