Sunday 2 December 2012

ചരിത്രം മറന്നവന്‍

ചരിത്രം പഠിക്കുവാന്‍ മറന്നവന്‍ ഞാന്‍
പഠിച്ചതോ കുബുദ്ധികള്‍ മെനഞ്ഞോരസത്യവും.
അറിഞ്ഞതേയില്ല ഞാന്‍ നിന്‍
മഹത്വവുംപെരുമയും...
അഞ്ജനായ് വളര്‍ന്നു അന്ധനായി നടിച്ചു
നേരറിവിനെ തിരഞ്ഞതേയില്ല ഞാന്‍

വത്സല്യമേറെതന്നു നീ വളര്‍ത്തി
നിന്‍ മാറിലെ അമൃതം നുണഞ്ഞുപിച്ച
വെച്ചു കുറുമ്പുകാട്ടി വളര്‍ന്നവന്‍ ഞാന്‍ ..
സോദരരേറെയുണ്ടായിരുന്നെനിക്ക്
തലമൂത്തവര്‍ ആശയം ജീവിതമാക്കി
നിന്‍ പെരുമ പൊലിപ്പിച്ചവര്‍ ..
നാരിയെ പൂജിച്ചോര്‍ ,നാഗങ്ങളെ
യൂട്ടിയോര്‍ ,ഗോക്കളെ വണങ്ങിയോര്‍
ആത്മ ബോധത്തിന്റെ നേരറിവു
രുചിച്ചവര്‍ ,നിന്നെയറിഞ്ഞവര്‍ നിന്‍
പൂജ കര്‍മ്മവൃതമാക്കിയോര്‍..
എന്‍ പിതാമഹരോ അശ്വമേധംനടത്തിയോര്‍
സിംഹഗര്‍ ജ്ജനം മുഴക്കിപാരിനെ 
ക്ഷത്രിയ വീര്യത്തിലടക്കിവാണവര്‍ ...

കലിയുഗമല്ലേയിതു നീ ക്ഷമിക്കുക
ഇനിയൊരു വസന്തം വരും നാളിനെ
കാക്കുക,കാര്‍ മേഘങ്ങൾ പെയ്യ്തൊഴിയും
പൂമണംപരക്കും,പുതുനാമ്പുകിളിര്‍ക്കും
അസത്യബോധമറ നീക്കിയവ വളരും
ഭൂതകാലത്തിന്റെ നഷ്ട്ടവസന്തം
തെളിനീരായ് ഒഴുകി നിന്‍ പാദ പൂജ ചെയ്യും...

ഞാനുറങ്ങട്ടെ ഞാനുറങ്ങട്ടെ
അന്ധത നടിച്ചു ഞാനുറങ്ങട്ടെ
എല്ലാമറിഞ്ഞിട്ടും ഒന്നുമേയറിയാതെ
അസത്യബോധമറ മേലാടയാക്കി
ഞാനുറങ്ങട്ടെ ചരിത്രം ചരിത്രമായി
മണ്ണിലടിയട്ടെ...

1 comment: