Sunday, 14 December 2014

മയക്കം

ഇന്നു തനിച്ചിരിക്കുമ്പോൾ ആണു 
ഇന്നലെ നീ പാടിയ പാട്ടിന്റെ
ഈണം വീണ്ടും എന്നിലേക്കിരച്ചു
കേറുന്നതു....

താളവും രാഗവും പിഴച്ച ഇന്നിന്റെ
സ്വപ്നങ്ങൾക്ക് നീ പാടാതെ ബാക്കി-
വെച്ച വരികളിലൂടെ നടന്നൊന്നു
മയങ്ങണം...

മഴരാഗങ്ങൾ ഈണമിട്ട ഇന്നലേയിലെ
രാത്രിയിൽ നനുത്ത പ്രണയം
ഇന്നെത്രമാത്രം വരണ്ടു പോയിരിക്കുന്നു
സിരയിൽ നീ കത്തിച്ച പ്രണയവും
കാമവും ആറിതണുത്തിരിക്കുന്നു.

ഇനി നുരഞ്ഞുപൊന്തുന്ന മദ്യത്തിനും
എരിഞ്ഞു തീരുന്ന സിഗരറ്റിനും
നിന്റെ പാട്ടുകളുടെ താളം വേണം
കവിതയെന്ന ലഹരിയിൽ എന്നെ
നിന്നിലേക്കു ലയിപ്പിക്കാൻ
ഒടുവിൽ പതിഞ്ഞ താളത്തിൽ
നിന്നിലേക്കിരച്ചു കേറാൻ....

1 comment: