ചില നിമിഷങ്ങൾ
നിന്റേതു മാത്രമാണു
നിന്നെയോർത്ത് നിന്നിലലിഞ്ഞു
സാങ്കൽപീകമായ
ചില നിമിഷങ്ങൾ
പ്രണയം കവിതയായ് പുത്തു
വിരഹമായി കൊഴിഞ്ഞൊടുവിൽ
ഭ്രാന്തമായി പുലമ്പുന്നതെന്റെ
നിമിഷവും....
ഇനിയും പ്രതീക്ഷയുടെ
താഴ്‌വരയിലെവിടേയോ
കിനാവുകൾ പൂക്കുന്നുണ്ട്
വാചാലമായി നിന്നിലേക്കെത്തിയ
എന്റെ പ്രണയത്തിനുമപ്പുറം
മൗനമായി നിന്റെ
പ്രണയമിരിപ്പുണ്ട്....
ചില നിമിഷങ്ങൾ
പ്രതീക്ഷയുടെയാണു
പ്രണയത്തിന്റെ
സ്വാർത്ഥതയില്ലാത്ത നമ്മുടെ
നിമിഷങ്ങളിലേക്കുള്ള പ്രതീക്ഷ.
പറഞ്ഞു പറഞ്ഞോടുവിൽ
നീ എന്റെ മാത്രമാകുന്ന
എന്റെ നിമിഷങ്ങൾ.
മണ്ണിലേക്കൂര്‍ന്നിറങ്ങുന്ന ഓരോ മഴത്തുള്ളിയും ബാക്കിവെച്ചിട്ടു പോവുന്നത് നനവുറുന്ന ഇത്തിരി ഓര്‍മ്മകള്‍ മാത്രം...... എന്റെ മനസ്സില്‍ എപ്പോഴെക്കെയോ പെയ്യ് തിറങ്ങിയ വാക്കുകളുടെ ചാറ്റല്‍ മഴ ബാക്കിവെച്ചത് ഇത്രമാത്രം ....
Wednesday, 8 July 2015
ചില നിമിഷങ്ങൾ...
Subscribe to:
Post Comments (Atom)
ഭംഗിയായിരിക്കുന്നു കവിത...ആശംസകള്‍ പ്രിയ വിപിന്‍ ബായ്
ReplyDelete