Wednesday, 25 November 2015

ഏകാന്തത

ഏകാന്തമായ രാത്രികളിൽ
ചില ഓർമ്മകളെനിക്ക്‌
കൂട്ടിരിക്കാറുണ്ട്‌..
കഴിഞ്ഞു പോയദിനങ്ങൾ
മറവിയാഴങ്ങൾക്കിപ്പുറവും
ചിലയിഴകൾ തുന്നിചേർക്കാറുണ്ട്‌
കടന്നു പോയവഴികളിലെല്ലാം
മറന്നു വെച്ച ഇത്തിരി
വിരഹത്തിന്റെ ചൂടുമായി നീയും
നെഞ്ചു പൊള്ളിക്കാറുണ്ട്‌.
മറക്കാൻ കൊതിക്കുന്നതെല്ലാം
പിന്നെയും പിന്നെയും
ഉണർന്നെണീറ്റു എനിക്കു
കൂട്ടിരിക്കാറുണ്ട്‌. .
ഒടുവിൽ കനംവെച്ച മൗനത്തിൽ
ഓർമ്മയിലേക്കുള്ള
എല്ലായൂടുവഴിയും
തുറന്നിട്ടു കാൽപനീകതയുടെ
വസന്തത്തിനു വേണ്ടി
ഒരു കവിതക്കു വേണ്ടി
എന്റെ ഏകാന്തത കൊതിക്കാറുണ്ട്‌..

No comments:

Post a Comment