Friday, 14 November 2014

പ്രണയം!!!

നീ എന്നെയും ഞാൻ നിന്നെയും
പേരു ചൊല്ലി വിളിച്ചതാണോ
പ്രണയം!!!!
അതൊ നമ്മളിരുവരും ഒരുമിച്ചു കണ്ട
സ്വപ്നത്തിന്റെ പേരോ??
ഒരുമിച്ചു കണ്ട നിലാവും മഴവില്ലും
പ്രണയവർണ്ണം ചാലിച്ച ചിത്രങ്ങളും
നിനക്കു എന്നോടുള്ള പ്രണയം
വസന്തത്തിൽ പൂക്കുന്നതും വേനലിൽ
കൊഴിയുന്നതുമായിരുന്നോ???
എന്റെ പ്രണയത്തിന്റെ നിർവചനം
നീയാണു,ഞാൻ വരച്ചിട്ട പ്രണയചിത്ര-
ത്തിന്റെ ജീവനുള്ള നിറമാണു നീ..
വെള്ളപുതച്ചു പോയ ഭൂതകാലത്തിലെ
പാതി വിരിഞ്ഞ വസന്തത്തിനെ-
ഓർത്ത് ഇന്നും കവിത വിരിയിക്കുന്ന
തണുത്ത മനസാണെന്റെ പ്രണയം

No comments:

Post a Comment