Friday, 14 November 2014

വിരഹമോ പ്രണയമോ??

ഇനി എന്റെ കയ്യിൽ കുറച്ചു 
വാക്കുകൾ കൂടെ ഉണ്ട്
അതും നീ തട്ടിയെടുക്കുക
വിരഹമോ പ്രണയമോ??
ഇന്നലെ നിറമുള്ള വാക്കുകൾ
കൊണ്ട് പ്രണയ കവിത
ഇന്നു നിറം മങ്ങിയ വാക്കുകൾ
കൊണ്ട് വിരഹ കവിത
എല്ലം നീ തന്നേ...

നിന്റെ ഓർമ്മകൾ പെറുക്കി വെച്ചു
ഞാൻ കുറിക്കുന്നതണല്ലൊ കവിത..
എന്റെയും നിന്റേയും ഭാഷ ഒന്നു തന്നെ 
പ്രണയം..
അവക്കിടയിൽ ഒരു ലോകമുണ്ട്
ആരും കാണാത്ത നീ നിന്റെതെന്നും
ഞാൻ എന്റേതെന്നും വിളിക്കുന്ന
സ്വാർത്ഥ ലോകം,നമ്മുടെ പ്രണയം
ജനിച്ചതും മരിച്ചതും ആ ശൂന്യ
ലോകത്തായിരുന്നു....

ഇന്നു നിന്റെ ലോകത്തു ഞാനും
എന്റെ ലോകത്തു നീയും
തനിച്ചിരിക്കുന്നു..
അവിടെ കവിത പൂക്കുന്നു
വാക്കുകൾ കനത്തു പെയ്യുന്നു
വീണ്ടും കരിഞ്ഞുണങ്ങിയ 
ഓർമ്മകൾ മുളപൊട്ടി പൂക്കാൻ
വെമ്പുന്നു....

ഇനി എന്റെ കയ്യിൽ കുറച്ചു 
വാക്കുകൾ കൂടെ ഉണ്ട്
അതും നീ തട്ടിയെടുക്കുക
വിരഹമോ പ്രണയമോ??
ഇന്നലെ നിറമുള്ള വാക്കുകൾ
കൊണ്ട് പ്രണയ കവിത
ഇന്നു നിറം മങ്ങിയ വാക്കുകൾ
കൊണ്ട് വിരഹ കവിത
എല്ലം നീ തന്നേ...


No comments:

Post a Comment