Wednesday 5 November 2014

നീയാണെന്നിലെ കവിത



മഞ്ഞുപൊഴിയുന്ന ശിശിരവും
പൂപിറക്കുന്ന വസന്തവും
ശന്തമാഴൊഴുകുന്ന യാമവും
പിന്നെ എന്നിലുണരുന്ന
നെടുവീർപ്പുകളും....
നീയാണെന്നിലെ കവിത
നീമാത്രമാണതിൽ താളം
ഇന്നലെ നീ നിറച്ച ഹൃദയ
രാഗങ്ങൾ ചിതറികിടപ്പുണ്ടിവിടെ
കുട്ടിവെച്ചവ എഴുതണമെന്നെ-
നിക്കൊരു വാശി...
ഇടയ്ക്ക് തിളച്ചുചാടുന്നുണ്ടവ
അടക്കി വെക്കാനാവാതെ
നീയാണെന്നിലെ കവിത
നീമാത്രമാണതിൽ താളം..
എഴുതി നിറയ്ക്കുന്നതെന്റെ
ഉണങ്ങി വീണ സ്വപനങ്ങളാണു
നിറവും മണവുമില്ലാതെ
എന്നോ കൊഴിഞ്ഞു വീണവ
എങ്കിലും...
പെറുക്കിവെച്ചവ എഴുതണ-
മെന്നെനിക്കൊരു വാശി.
നമ്മിൽ നിന്നും എന്നിലേക്കു
ഞാൻ ചുരുട്ടിയെറിഞ്ഞ വിധിയുടെ
ഓർമ്മ പുതുക്കലാണെന്റെ കവിത
വാക്കുകളുടെ നിഗൂഡതക്കുമപ്പുറം
മഴപൂക്കുന്ന നിബിഡവനങ്ങളുണ്ടവിടെ
മുരളീരവം പൊഴിക്കുന്ന മുളങ്കാടുകളും
ഭയപെടുത്തുന്ന നിശബ്ദതയും
ചുട്ടുപൊള്ളുന്ന മണൽ കാടുകളും
പാതിവിരിഞ്ഞ മുല്ലമൊട്ടുകളുണ്ടവിടെ
നിറം തെളിയാത്ത മഴവില്ലുകളും
അടങ്ങാതാഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളും
പുകമറയിൽ അവ്യക്തമായ
ഉപേക്ഷിക്കപെട്ട സ്വപ്നങ്ങളും..
നീയാണെന്നിലെ കവിത
നീമാത്രമാണതിൽ താളം....

No comments:

Post a Comment